സിയറ്റ് പഞ്ചർ സേഫ് * ടയറുകൾ ഉപയോഗിച്ച് ആശങ്കകളിലാതെ സവാരി നടത്തൂ

നിങ്ങളുടെ ബൈക്കിന് ശരിയായി ചേരുന്നത് കണ്ടെത്തുക

ശരിയായ ടയർ വലുപ്പം ലഭിക്കുന്നതിന് നിങ്ങളുടെ വെഹിക്കിൾ മെയ്ക്ക്, മോഡൽ, വേരിയന്റ് എന്നിവ തിരഞ്ഞെടുക്കുക.

 ഈ ടൂൾ ഉപയോഗിക്കുമ്പോൾ, ടയറിന്റെ സൈഡിൽ  അച്ചടിച്ച ടയറിന്റെ വലുപ്പം കൃത്യമായി  പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു

 

Disclaimer- സിയറ്റ് പഞ്ചർ സേഫ് ബൈക്ക് ടയറുകൾ നിലവിൽ പരിമിതമായ ബൈക്ക് മോഡലുകൾക്ക് മാത്രമാണ് ലഭ്യമായുള്ളത്. ഉടൻ തന്നെ എല്ലാ വാഹനങ്ങൾക്കും ഇത് ലഭ്യമാക്കുന്നതിനായി ഞങ്ങൾ അതിവേഗം ശ്രമിച്ചു വരികയാണ്.

സാങ്കേതികവിദ്യ അറിയുക

 

ഒരു സാധാരണ ടയർ ഒരു ആണിയുടെ  മുകളിലൂടെ കയറിയിറങ്ങിയാൽ, അത് കാറ്റ് ചോർന്ന് പോകുന്നതിനും  പഞ്ചറിനും കാരണമാകുന്നു. പക്ഷേ സിയറ്റ് പഞ്ചർ സേഫ് ടയറുകളിൽ , സീലന്റ്  ആണിയിൽ പിടിക്കുകയും ആണി പുറത്തെടുത്ത ഉടൻ തന്നെ സുഷിരം അടയുകയും ചെയ്യുന്നു.

യു‌എസ്‌പികൾ

Secure

സുരക്ഷിതം

ഒരു പഞ്ചറിന്റെ ഫലമായി മുൻകൂട്ടി പ്രതീക്ഷിക്കാത്ത കേടുപാടുകളോ ചെലവേറിയ അറ്റകുറ്റപ്പണികളോ ഉണ്ടാകുന്നില്ല.

Secure

വേഗത

ഉടൻ തന്നെ ഒരു പഞ്ചർ അടയ്ക്കുന്നു, അതിനാൽ പഞ്ചർ ഷോപ്പിലേക്ക് ബൈക്ക് തള്ളികൊണ്ടു പോകേണ്ടി വരുന്നില്ല

 

Secure

പ്രകടനം

വേഗത, ദൂരം, സമയം എന്നിവയാൽ ടയറിന്റെ കഴിവും  പ്രകടനവും കുറയുന്നില്ല

 

Secure

ഹരിതം

100% വിഷരഹിതം, സോൾവന്റ് ഇല്ല.

 

Secure

 അദ്വിതീയമായത്

പഞ്ചറുകൾ അടയ്ക്കുന്നതിലും ചോർച്ച തടയുന്നതിലും മികച്ച ഒരു സവിശേഷ പരിഹാരം

Secure

സുരക്ഷിതം

ടയറിന്റെ മുഴുവൻ ആയുസ്സും നീണ്ടു നിൽക്കുന്ന സ്ഥിരമായ ഒരു സീൽ

പഞ്ചർ സേഫ് Vs. മറ്റുള്ളവ

മറ്റ് ടയറുകൾ സിയറ്റ് പഞ്ചർ സേഫ്

റൺ ഫ്‌ലാറ്റ്

ഉയർന്ന വില

ദീർഘകാല ഉപയോഗം.

ലിക്വിഡ് സീലന്റ്

ഹരിതം

പരിസ്ഥിതി സൗഹാർദ്ദം

നിരാകരണം - * ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങൾ പ്രൊഫഷണലുകൾ നടത്തുന്ന അല്ലെങ്കിൽ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ നടത്തിയിട്ടുള്ള സ്റ്റണ്ടുകളാണ്. ഇവിടെ കാണിച്ചിരിക്കുന്ന അത്തരം സ്റ്റണ്ടുകളോ പ്രവർത്തനങ്ങളോ ദയവായി വീണ്ടും സൃഷ്ടിക്കുകയോ ചെയ്തു നോക്കുകയോ ചെയ്യരുത്. ത്രെഡ് ഏരിയയിൽ മാത്രം 2.5 മില്ലീമീറ്റർ വ്യാസമുള്ള ആണികൾ കൊണ്ട് ഉണ്ടാകുന്ന പഞ്ചറുകളെ പ്രതിരോധിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് www.ceat.com സന്ദർശിക്കുക

പതിവുചോദ്യങ്ങൾ:

1. സിയറ്റ് ടയറുകൾ പഞ്ചർ സേഫ് ആക്കുന്നത് എങ്ങനെ?

 ട്യൂബ് ലെസ് ടയറിനുള്ളിൽ പ്രത്യേക പേറ്റന്റഡ് സീലന്റ് പ്രയോഗിച്ചാണ് സിയറ്റ് പഞ്ചർ സേഫ് ടയറുകൾ നിർമ്മിക്കുന്നത്

 

2. സീലന്റ് എവിടെയാണ് പ്രയോഗിക്കുന്നത്?

ടയറിനുള്ളിലെ ത്രെഡ് ഏരിയൽ മാത്രമാണ് പ്രയോഗിക്കുന്നത്. അതിനാൽ, ടയർ ത്രെഡ് ഏരിയയിൽ മാത്രമേ സീലാന്റിന് പഞ്ചറുകൾ അടയ്ക്കാൻ കഴിയൂ, ടയറിന്റെ സൈഡ്‌വാൾ, ടയർ ഹോൾഡർ മുതലായ ഭാഗങ്ങളിൽ പ്രവർത്തിക്കുകയില്ല.

 

3. എല്ലാ പഞ്ചറുകളും ഈ സീലന്റ് സീൽ ചെയ്യുമോ?

.ത്രെഡ് ഏരിയയിൽ മാത്രം 2.5 മില്ലീമീറ്റർ വരെ  വ്യാസമുള്ള ആണി മൂലമുള്ള പഞ്ചറുകളെ പ്രതിരോധിക്കാൻ സീലന്റിന് കഴിയും

4. പഞ്ചർ സേഫ് ടയറുകൾ ഏതെങ്കിലും തരത്തിലുള്ള പാക്കേജിംഗിൽ വരുന്നുണ്ടോ?

 ഉണ്ട്. ടയറും സീലന്റും സംരക്ഷിക്കപ്പെടുന്ന തരത്തിൽ ഈ ടയറുകൾ പാക്കേജുചെയ്യുന്നു.

 

5. സിയറ്റ് പഞ്ചർ സേഫ് ടയറുകൾ ട്യൂബ്‌ലെസ്സ് ടയറുകളാണോ ട്യൂബ് ഉള്ള തരം ടയറുകളാണോ?

 സിയറ്റ് പഞ്ചർ സേഫ് ടയറുകൾ  ട്യൂബ് ലെസ് ടയറുകളാണ്. ട്യൂബ്‌ലെസ്സ് റിമ്മുകളിൽ മാത്രമേ ഇത് പിടിപ്പിക്കാൻ പാടുള്ളൂ.

6. ട്യൂബ് ടൈപ്പ് റിമ്മുകളിൽ സിയറ്റ് പഞ്ചർ സേഫ് ട്യൂബ് ലെസ്സ് ടയറുകൾ ഘടിപ്പിക്കാൻ കഴിയുമോ?

ഇല്ല. സിയറ്റ് പഞ്ചർ സേഫ്  ട്യൂബ് ലെസ്സ് ടയറുകൾ ട്യൂബ്‌ലെസ്സ് റിമ്മുകളിൽ മാത്രം ഘടിപ്പിക്കണം

7. സിയറ്റ് പഞ്ചർ സേഫ് ടയറുകൾ എല്ലാ വാഹന വിഭാഗങ്ങൾക്കും ലഭ്യമാണോ?

നിലവിൽ, ഈ ടയറുകൾ പരിമിതമായ ബൈക്ക് മോഡലുകൾക്ക് മാത്രമേ ലഭ്യമാകൂ. ഇത് നിങ്ങളുടെ ബൈക്കിനായി ലഭ്യമാണോയെന്ന് പരിശോധിക്കാൻ, ഇവിടെ ക്ലിക്കുചെയ്യുക <ടയർ സൈസ് മാപ്പിംഗ് കണ്ടെത്താനുള്ള ലിങ്ക്>

8. എല്ലാ വലുപ്പത്തിലുള്ള ടയറുകൾക്കും സിയറ്റ് പഞ്ചർ സേഫ് ടയറുകൾ ലഭ്യമാണോ?

താഴെ പറയുന്ന 11 വലുപ്പത്തിലും പാറ്റേണിലും തിരഞ്ഞെടുത്ത ബൈക്ക് മോഡലുകൾക്ക് മാത്രമാണ് നിലവിൽ ഈ ടയർ ലഭ്യമാകുന്നത് (പിപിടി സ്ലൈഡിൽ കാണിച്ചിരിക്കുന്നതുപോലെ പട്ടിക ചേർക്കുക)

 

Puncture Safe Tyres Are Available In
Size Front/Rear Pattern
2.75-18 Front Gripp F
2.75-17 Front Gripp F
80/100-18 Front Secura Zoom F
2.75-18 Rear Milaze
3.00-18 Rear Milaze
3.00-17 Rear Milaze
80/100-18 Rear Secura Zoom, Gripp X3
80/100-17 Front Zoom X3 F
100/90-17 Rear Gripp X3
90/90-17 Front Zoom X3 F
100/80-17 Front Zoom Plus F
9. സീലന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
എ: ഒരു സാധാരണ ട്യൂബ്‌ലെസ്സ് ടയർ ഒരു ആണിയുടെ മുകളിലൂടെ കയറുമ്പോൾ, ആണി ടയറിലേക്ക് കയറി കാറ്റ് പോകുന്നതിനും പഞ്ചറിനും കാരണമാകുന്നു.

ബി. എന്നാൽ സിയറ്റ് പഞ്ചർ സേഫ് ടയറുകൾ ഉപയോഗിക്കുകയും, സീലന്റ് ആണിയിൽ പിടിക്കുകയും ആണി പുറത്തെടുക്കുമ്പോൾ സുഷിരം അടയുകയും ചെയ്യുന്നു. ഇത് ടയറിൽ നിന്നുള്ളകാറ്റ്  ചോർച്ച തടയുന്നു.


(കുറിപ്പ് -  ടയർ ത്രെഡ് ഏരിയയിൽ മാത്രമേ സീലന്റിന് പഞ്ചറുകൾ അടയ്ക്കാൻ കഴിയൂ. ടയറിന്റെ പാർശ്വഭിത്തി, ടയർ ഹോൾഡർ മുതലായ ഭാഗങ്ങളിലെ പഞ്ചറുകൾ അടയ്ക്കാൻ  സാധിക്കില്ല.

10. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയാണ്?

എ.  പണത്തിനൊത്ത മൂല്യം

ബി. സമയത്തിനൊത്ത മൂല്യം

സി. ജീവിതത്തിനുള്ള മൂല്യം

സിയറ്റ് പഞ്ചർ സേഫ്  ടയറുകൾ ഉപയോഗിച്ച് തടസ്സരഹിതമായ സവാരി ആസ്വദിക്കുക

11. പഞ്ചർ സേഫ് ടയറുകളുടെ ഫിറ്റിംഗ് സമയത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?

എ. ടയറിനോ സീലാന്റിനോ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പാക്കേജിംഗ് ബോക്‌സ് ശ്രദ്ധാപൂർവ്വം അഴിക്കുക.

ബി. ട്യൂബ്‌ലെസ്സ് റിമിൽ മാത്രം ടയർ ഘടിപ്പിക്കുക. ട്യൂബ് ഉള്ള തരത്തിലുള്ള റിമ്മിൽ ഇത് ഇടാൻ പാടില്ല

സി. ലീക്കേജ് ഒഴിവാക്കാൻ ട്യൂബ്‌ലെസ്സ് മ്മിൽ തുരുമ്പോ കേടുപാടുകളോ ഉണ്ടാകാൻ പാടില്ല.

ഡി. ട്യൂബ്‌ലെസ്സ് റിമ്മുകളിൽ സ്‌നാപ് -ഇൻ തരം വാൽവുകൾ ഉണ്ടായിരിക്കണം

ഇ. ടയർ ഇടുന്നതിന് മൗണ്ടിംഗ് ല്യൂബ് പ്രയോഗിക്കരുത്

എഫ്. ഫിറ്റ് ചെയ്യുന്ന സമയത്ത് വെള്ളം ടയറിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുക. വെള്ളം സീലന്റ് ജെല്ലിനെ കേടുവരുത്തും.

ജി. ഫിറ്റ് ചെയ്യുന്ന സമയത്ത് സീലന്റ് ജെൽ കേടുവരുത്തുകയോ തകരാറിലാക്കുകയോ ചെയ്യരുത്

എച്ച്. ടയറിൽ കയറി നിൽക്കരുത്, കാരണം ഇത് സീലന്റ് പ്രകടനത്തെ തടസ്സപ്പെടുത്തും

ഐ. വാഹനത്തിൽ ഘടിപ്പിക്കുന്നതിന് മുമ്പ് വെള്ളത്തിൽ മുക്കി ടയർ, റിം, വാൽവ് അസംബ്ലി എന്നിവയിലൂടെ കാറ്റ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കണം.

12. പഞ്ചർ സേഫ് ടയറുകളുടെ ഫിറ്റ് ചെയ്തതിനു ശേഷം ഉപഭോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?

എ. നിങ്ങളുടെ വാഹന നിർമ്മാതാക്കൾ ശുപാർശ ചെയ്യുന്ന ടയർ പ്രഷൻ പിന്തുടരുക.

ബി. നിങ്ങളുടെ വാഹനത്തിൽ ഓവർലോഡ് ചെയ്യരുത്

സി. ഒരിക്കലും ടയർ  കാറ്റ് ഇല്ലാത്തതോ പരന്നതോ ആയ അവസ്ഥയിൽ വാഹനം ഓടിക്കരുത്

ഡി. മാസത്തിലൊരിക്കൽ ടയർ വായു മർദ്ദം നിരീക്ഷിക്കുകയും വായു മർദ്ദം കുറവാണെങ്കിൽ  ക്രമീകരിക്കുകയും ചെയ്യുക.

 

ഇ. ആഴ്ചയിൽ ഒരിക്കൽ ടയറുകൾ പരിശോധിച്ച്  ആണി കയറിയിട്ടുണ്ടെങ്കിൽ നീക്കം ചെയ്യുക.

എഫ്.  ആണി നീക്കംചെയ്യുന്ന സമയത്ത് സീലന്റ് ചോർന്നാൽ, പഞ്ചർ സ്പോട്ടിൽ ആണി വീണ്ടും കയറ്റി വയ്ക്കുക . 1 മിനിറ്റിനുശേഷം നീക്കംചെയ്യുക. പഞ്ചർ സ്വയം സീൽ ചെയ്‌തോളും.

13. ഈ പഞ്ചർ സേഫ് ബൈക്ക് ടയറുകൾക്ക് വാറണ്ടിയുണ്ടോ?

ശരിയായ ശ്രദ്ധയോടെ ഉപയോഗിച്ചാൽ നിങ്ങളുടെ സിയറ്റ് പഞ്ചർ സേഫ് ടയർ ദീർഘ കാലം ഈടു നിൽക്കും. ടയറുകളിൽ അപ്രതീക്ഷിതമായി എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഞങ്ങളുടെ പ്രത്യേക വാറന്റി നിബന്ധനകൾ നിങ്ങളെ സഹായിക്കും.

എ. മാനുഫാക്ചറിംഗ് ഡിഫക്ട്സ് വാറന്റി കാലയളവ്: *

1. കിലോമീറ്ററുകൾ കണക്കിലെടുക്കാതെ, നിർമ്മാണ തീയതി മുതൽ 6 വർഷം വരെ അല്ലെങ്കിൽ ടയർ ത്രെഡ്, ത്രെഡ് വെയർ ഇൻഡിക്കേറ്ററുകൾ (ടിഡബ്ല്യുഐ) വരെ തേയുന്ന സമയം  ഏതാണോ ആദ്യം അതുവരെ.

ബി. ഉൽപ്പാദനേതര പ്രശ്‌നങ്ങൾക്കുള്ള വാറന്റി കാലയളവ്: *

1. കിലോമീറ്ററുകൾ കണക്കിലെടുക്കാതെ, നിർമ്മാണ തീയതി മുതൽ 3 വർഷം അല്ലെങ്കിൽ 100% ത്രെഡ് തേയുന്നത് വരെ.

(* കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ വെബ്‌സൈറ്റ് www.ceat.com സന്ദർശിക്കുക)

സമീപത്തുള്ള ഡീലറെ കണ്ടെത്തുക

ഡീലറെ കണ്ടെത്താൻ ദയവായി നിങ്ങളുടെ പിൻകോഡ് നൽകുക